ഡല്‍ഹിയില്‍ ഐഎഎസ് ഓഫീസര്‍ക്ക് വളര്‍ത്തുനായയുമായി നടക്കാന്‍ കായിക താരങ്ങളെയും പരിശീലകരേയും ഒഴിപ്പിപ്പിച്ചതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ എല്ലാ സ്‌റ്റേഡിയങ്ങളും രാത്രി 10 മണിവരെ കായിക താരങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ത്യാഗ്‌രാജ് സ്റ്റേഡിയം വൈകിട്ട് ഏഴ് മണിക്ക് ശേഷം ഒഴിപ്പിക്കുന്നുവെന്ന് പരാതി.
ഡല്‍ഹി റവന്യു സെക്രട്ടറി സഞ്ജീവ് ഖീര്‍വറിനായി സ്റ്റേഡിയം ഒഴിപ്പിക്കുന്നുവെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന പരാതി. അദ്ദേഹത്തിന് നായയ്‌ക്കൊപ്പം നടക്കാന്‍ സൗകര്യമൊരുക്കാന്‍ അത്‌ലറ്റുകളോടും പരിശീലകരോടും ഏഴ് മണിക്ക് മുമ്പ് പരിശീലനം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെന്നും പറയുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെ സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അനില്‍ ചൗധരി തള്ളി.’
പരിശീലനത്തിനായി ഏഴ് മണിവരെയാണ് അത്‌ലറ്റുകള്‍ക്ക് ഔദ്യോഗികമായി സമയം അനുവദിച്ചിരിക്കുന്നത്. അതിന് ശേഷം അത്‌ലറ്റുകളും പരിശീലകരും മടങ്ങണം. ആരോടും നേരത്തെ പോകണമെന്ന് പറഞ്ഞിട്ടില്ല’എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഖിര്‍വാര്‍ സ്റ്റേഡിയത്തില്‍ നടക്കാന്‍ എത്താറുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല.
















