അമേരിക്കയിലെ ടെക്‌സാസ് വെടിവെപ്പിന്പിന്നാലെ സ്‌കൂള്‍ പരിസരത്ത് തോക്കുമായി നടന്ന വിദ്യാര്‍ഥി അറസ്റ്റിലായി. ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണിലാണ്ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം 18കാരന്‍ നടത്തിയ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് വെടിയേറ്റ് മരിച്ചത്. സ്വന്തം മുത്തശ്ശിയെ വെടിവെച്ച് കൊന്ന ശേഷമാണ് 18കാരന്‍ സ്‌കൂളിലെത്തിയത്. സ്‌കൂളിലെ കൂട്ടക്കുരുതിക്ക് പിന്നാലെ അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു. തുടര്‍ച്ചയായ വെടിവെപ്പുകള്‍ യുഎസില്‍ വലിയ ചര്‍ച്ചയായിരുന്നു. .
ടെക്‌സാസില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പിന്റെ നടുക്കത്തിലാണ് അമേരിക്ക. 18 വിദ്യാര്‍ത്ഥികളും മൂന്ന് മുതിര്‍ന്നവരും അടക്കം 21 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
















