പെരുമ്പാവൂർ: കാറിന്റെ പിറകിൽ ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പോഞ്ഞാശ്ശേരി പഴന്തുടിയിൽ വീട്ടിൽ വിനു വി. രാജശേഖരനാണ് (ബെന്നി -42) മരിച്ചത്.
എം.സി റോഡിൽ കാഞ്ഞിരക്കാട് ചൊവ്വാഴ്ച രാത്രി 8.30ന് ആയിരുന്നു അപകടം. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്ററായ ബിനു ജോലി കഴിഞ്ഞ് കോടനാട് നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടിന് മരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കീഴ്മാട് പൊതു ശ്മശാനത്തിൽ. ഭാര്യ: തങ്കമണി.
















