നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രിയെ കാണും. നടിയുടെ പരാതി വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടക്കുന്നത്. നാളെയോ മറ്റന്നാളോ കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. മെയ് 30-നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്.നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിച്ചത്.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഇന്നലെ ഹര്‍ജി പരിഗണിച്ചെങ്കിലും അതിജീവിതയുടെ ആവശ്യത്തെ തുടര്‍ന്ന് വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. വരുന്ന തിങ്കളാഴ്ച അധിക കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണക്കോടതിയുടെ നടപടികളില്‍ പരിശോധന വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യപ്പെട്ടത്. എന്നാല്‍, അതിജീവിതയുടെ ഭീതി അനാവശ്യമെന്നാണ് സര്‍ക്കാര്‍ കോടതിയിയെ അറിയിച്ചത്. മുഖ്യമന്ത്രി തന്നെ നേരിട്ട് വിളിച്ച് വിശദമായ അന്വേഷണം വേണമെന്ന് പറഞ്ഞ കേസാണിതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
















