ഹിന്ദു ക്ഷേത്രങ്ങള്‍ നിലനിന്നിരുന്ന പ്രദേശത്താണ് കുത്തബ് മിനാര്‍ നിര്‍മ്മിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേയുടെ’റിപ്പോർട്ട് . 1871-72 കാലഘട്ടത്തിലെ എഎസ്‌ഐയുടെ പഴയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
റിപ്പോര്‍ട്ടിലെ വിവരങ്ങളെല്ലാം യാഥാര്‍ത്ഥ്യമാണെന്നും പൂര്‍ണമായും ശരിയാണെന്നും എഎസ്‌ഐ മുന്‍ ഡയറക്ടര്‍ ഡോ.അമരേന്ദ്ര നാഥ് പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്ഥാപക തലവനായ സര്‍ അലക്‌സാണ്ടര്‍ കണ്ണിംഗ്ഹാമിന്റെ മേല്‍നോട്ടത്തില്‍ 1871-72-ല്‍ ജെ.ഡി.ബെഗ്ലറും എ.സി.എല്‍.കാര്‍ലിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്ത് മസ്ജിദ് നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്ജിദിന്റെ അടിത്തറ വളരെ പഴക്കമുള്ളതാണ്. നേരത്തെ ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അമരേന്ദ്ര നാഥ് പറഞ്ഞു.
ഉത്ഖനന വേളയില്‍ നിര്‍മ്മിതിയുടെ മൂന്ന് തലങ്ങള്‍ ദൃശ്യമായി. അവശിഷ്ടങ്ങളുടെ മുകളിലാണ് പള്ളിയുടെ ഏറ്റവും ഉയര്‍ന്ന ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. അവശിഷ്ടങ്ങള്‍ പ്രകടമാണ്. സ്മാരകത്തിലെ പുരാതന ഇരുമ്പ് തൂണ് ‘ഗരുഡ സ്തംഭം’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും ഇത് അഞ്ചാം നൂറ്റാണ്ടിലേതാണെന്നും അദ്ദേഹം പറഞ്ഞു. ഈ തൂണില്‍ ധാരാളം ലിഖിതങ്ങള്‍ ഉണ്ടെങ്കിലും ഗരുഡന്റെ ചിത്രം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇരുമ്പ് തൂണ്‍ തീര്‍ച്ചയായും ഗരുഡ സ്തംഭമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരാതന ഭാരത ചക്രവര്‍ത്തിയായിരുന്ന രാജാ വിക്രമാദിത്യനാണ് കുത്തബ് മിനാര്‍ നിര്‍മ്മിച്ചതെന്ന എഎസ്‌ഐ മുന്‍ റീജിയണല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ്മയുടെ പരാമര്‍ശമാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
















