ദ ഗ്രേ മാനിലൂടെ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ധനുഷ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സ് പ്രീമിയറിനു മുന്നോടിയായി തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജൂലൈ 15 മുതൽ ഒരാഴ്ചത്തേയ്ക്ക് യുഎസ്എ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും. അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ, അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം സംവിധായകരായ ആന്റണിയും ജോ റൂസോയും ചേർന്നാണ് ഗ്രേ മാൻ സംവിധാനം ചെയ്തിരിക്കുന്നത്. റയാൻ ഗോസ്‌ലിംഗ്, ക്രിസ് ഇവാൻസ്, അന ഡി അർമാസ്, സൗത്ത് സൂപ്പർസ്റ്റാർ ധനുഷ് എന്നിവരടങ്ങിയ താരനിരയാണ് ചിത്രത്തിൽ. ചിത്രം ജൂലൈ 22ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
മെയ് 24 ന് പുറത്തുവിട്ട ഗ്രേ മാൻ ട്രെയ്‌ലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ് ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എത്തുന്നത്. നെറ്റ്ഫ്ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ട്.
















