പൊലീസ് മെഡലുകളിൽ നിന്ന് മുൻ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുല്ലയുടെ ചിത്രം മാറ്റുന്നു . ഷെയ്ഖ് അബ്ദുല്ലയുടെ ചിത്രത്തിനു പകരം ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോകസ്തംഭം ആലേഖനം ചെയ്യാൻ ജമ്മു കശ്മീർ സർക്കാറിന്റെ തീരുമാനം.
ധീരതയ്ക്കും വിശിഷ്ട സേവനങ്ങൾക്കും ഉള്ള മെഡലുകളിൽ ‘ഷേറെ കശ്മീർ’ ഷെയ്ഖ് അബ്ദുല്ല എന്നാണ് ഉണ്ടായിരുന്നത്. ‘ഷേറെ കശ്മീർ പൊലീസ് മെഡൽ’ എന്ന പേര് ‘ജമ്മു കശ്മീർ പൊലീസ് മെഡൽ’ എന്ന് മാറ്റിയിരുന്നു.
പാർട്ടി സ്ഥാപകനായ ഷെയ്ഖ് അബ്ദുല്ലയുടെ പേര് ഒഴിവാക്കുന്നത് ചരിത്രം തിരുത്തിയെഴുതുന്നതിന്റെ ഭാഗമായാണെന്ന് നാഷനൽ കോൺഫറൻസ് ആരോപിച്ചു. എന്നാൽ ജനങ്ങളുടെ മനസ്സിൽ നിന്ന് ഷെയ്ഖ് അബ്ദുല്ലയെ മാറ്റാൻ കഴിയില്ലെന്നും പാർട്ടി വക്താവ് ഇമ്രാൻ നബി ദാർ വ്യക്തമാക്കി.
















