ജെറമി കോര്‍ബിനുമൊത്തുളള രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനെതിരെ കര്‍ണാടക ബിജെപി. ഇന്ത്യയെ ശക്തമായി എതിര്‍ക്കുന്ന, കാശ്മീരിലെ പാകിസ്ഥാന്റെ നിലപാടിനെ പിന്തുണക്കുന്ന തീവ്ര ഹിന്ദു വിരോധിയായ വിവാദ യു കെ എം പി ജെറമി കോര്‍ബിനുമൊത്ത് കോണ്‍ഗ്രസ് ഉടമയും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ലണ്ടനില്‍ എന്താണ് ചെയ്യുന്നതെന്നായിരുന്നു കര്‍ണാടക ബിജെപിയുടെ ട്വീറ്റ്. മറ്റൊരു ടൂള്‍ കിറ്റ് ഉപയോഗിച്ച് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുകയാണോ എന്നാണ് ട്വീറ്റില്‍ കര്‍ണാടക ബിജെപി ചോദിക്കുന്നത്.
ഫോട്ടോയില്‍ ഇരുവര്‍ക്കുമൊപ്പമുള്ള ഗാന്ധി കുടുംബത്തിന്റെ അടുത്ത സഹചാരിയായ സാം പിത്രോദ ഇതില്‍ രാഷ്ടീയം കാണേണ്ടതില്ല എന്നാണ് പറഞ്ഞത്. ജെറമി കോര്‍ബിന്‍ എന്റെ ഒരു സുഹൃത്താണ്. ഹോട്ടലില്‍ ചായകുടിക്കാനായാണ് വന്നത്. ഇതില്‍ രാഷ്ട്രീയമായി ഒന്നുമില്ല. ‘ജീവിതത്തില്‍ എല്ലാം രാഷ്ട്രീയമല്ല. കൂടാതെ, എല്ലാ കാര്യങ്ങളിലും നിങ്ങളോട് യോജിക്കാത്ത സുഹൃത്തുക്കളെ അറിയുന്നതും നല്ലതാണ്. സൗഹൃദത്തിലെ ഉള്‍പ്പെടുത്തലും വൈവിധ്യവും അതിലാണ് നിലനില്‍ക്കുന്നത്. ഏത് സാഹചര്യത്തിലും ആളുകളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറണമെന്നും അദ്ദേഹം ബിജെപിക്കെതിരായ പരോക്ഷമായ പ്രതികരണത്തില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹസ്തദാനം ചെയ്യുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് വിവാദത്തോട് പ്രതികരിച്ചത്.
UK MP and Labour leader Jeremy Corbyn:
✓ Vehemently opposes India
✓ Supports Pakistan’s stand on Kashmir
✓ Rabid Hindu Hater
✓ Terrorist SympathizerWhat is CONgress owner and Wayanad MP @RahulGandhi doing with him?
Is he plotting against India with yet another #Toolkit? pic.twitter.com/IMwdHwswaJ
— BJP Karnataka (@BJP4Karnataka) May 24, 2022
















