പഴയങ്ങാടി: കുണ്ടുംകുഴിയും നിറഞ്ഞ് കാൽനടയടക്കം ദുസ്സഹമായ പഴയങ്ങാടി ചൈനാക്ലേ റോഡ് മഴയിൽ തോടിനു തുല്യമായി. റോഡിൽ വെള്ളക്കെട്ടായി ഗതാഗതം ദുസ്സഹമായതോടെ ബി.ജെ.പി പ്രവർത്തകർ വാഴ നട്ടു പ്രതിഷേധിച്ചു.
റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിലെ വാഹന പാർക്കിങ് മേഖല മുതൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം വരെ റോഡുനിറയെ കുഴികളാണ്. റോഡിന്റെ പകുതി ഭാഗം നേരത്തെ റീടാറിങ് ചെയ്തെങ്കിലും തകർന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ മാസങ്ങളായി മേഖലയിൽ പ്രതിഷേധം ഉയരുകയാണ്.
















