ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിക്കായി ജപ്പാനിലെ ടോക്യോയിലെത്തിയ പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ആശംസ നേർന്നത്.
”കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിനായി പ്രാർഥിക്കുന്നു”പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
















