ഡൽഹിയിൽ 150 ഇലക്ട്രിക് ബസുകൾ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ ഒരേസമയം ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബസുകൾ നിരത്തിലിറക്കിയ ദേശീയ റെക്കോർഡിലേക്ക് ഡൽഹി എത്തും .ജനുവരിയിൽ കേജ്‌രിവാൾ രണ്ട് മുൻനിര ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. മെയ് 24 മുതൽ മെയ് 26 വരെ ഇലക്ട്രിക് ബസുകളിൽ ഡൽഹിയിലെ ജനങ്ങൾക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യമായി യാത്ര ചെയ്യാം.ഫ്ലാഗ് ഓഫ് ചെയ്ത ശേഷം, ഈ ബസുകൾ മോറി ഗേറ്റിനും മെഹ്‌റൗളി ടെർമിനലിനും ഇടയിലുള്ള റൂട്ട് നമ്പർ 502, ഐപി ഡിപ്പോ -കൊണാട്ട് പ്ലേസ് – സഫ്ദർജംഗ് – സൗത്ത് എക്സ്റ്റൻഷൻ -ആശ്രമം – ജംഗ്പുര -ഇന്ത്യ ഗേറ്റ് റൂട്ട് എന്നിവയുൾപ്പെടെ ഡൽഹിയിലെ പ്രധാന റൂട്ടുകളിൽ ഓടും.
ഈ ബസുകൾ പുക പുറന്തള്ളുന്നില്ല എന്ന പ്രത്യേകതയുണ്ട്. സി.സി.ടി.വി. ക്യാമറകൾ, ജി.പി.എസ്., 10 പാനിക് ബട്ടണുകൾ, ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ തുടങ്ങിയവയുമുണ്ട്. മുണ്ടേല കലൻ, രാജ്ഘട്ട്, രോഹിണി സെക്ടർ-37 എന്നിവിടങ്ങളിലെ മൂന്ന് ഡിപ്പോകൾ പൂർണമായും വൈദ്യുതീകരിച്ച് ഈ 150 പുതിയ ബസുകൾ സ്ഥാപിക്കാൻ തയ്യാറായി കഴിഞ്ഞു. ശേഷിക്കുന്ന 150 ബസുകളും വരും മാസത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇ-ബസുകളിൽ യാത്ര ചെയ്യാനും സെൽഫിയെടുക്കാനും #IrideEbus എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് അവരുടെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്യാനും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. മികച്ച മൂന്ന് എൻട്രികൾക്ക് ഐപാഡ് നേടാനുള്ള അവസരമുണ്ട്.ഡിടിസിയുടെ എല്ലാ ഇലക്‌ട്രിക് ബസുകളിലും മേൽപ്പറഞ്ഞ മൂന്നു ദിവസങ്ങളിൽ ടിക്കറ്റ് വാങ്ങാൻ യാത്രക്കാരെ നിർബന്ധിക്കരുതെന്ന് ഡിടിസിയുടെ എല്ലാ ഓഫീസർമാരെയും ഓപ്പറേഷണൽ ക്രൂവിനെയും ഗതാഗത വകുപ്പ് ഔദ്യോഗിക ആശയവിനിമയത്തിൽ അറിയിച്ചു.ഇ-ബസുകളിൽ യാത്ര ചെയ്യുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് സൗജന്യ യാത്ര വാഗ്ദാനം
















