കൊച്ചി: പീഡനക്കേസ് ആരോപണത്തിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു ഈ മാസം 30ന് കൊച്ചിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. വിജയ് ബാബു നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിജയ് ബാബുവിന്റെ യാത്രാ രേഖകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
അതേസമയം, വിജയ്ബാബു ഇന്ന് ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി. ഇതു സംബന്ധിച്ച് എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
















