കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ഓഫീസിൽ പോയി വോട്ട് തേടിയത് ബിജെപി-യുഡിഎഫ് ബന്ധത്തിന്റെ തെളിവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഉണ്ടാക്കിയ ധാരണപോലെയാണ് ഇത്തവണയും നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
















