പഞ്ചാബിലെ ആം ആദ് മി സര്‍ക്കാരില്‍ നിന്ന് മന്ത്രിയെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പുറത്താക്കി. സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ മന്ത്രിയെ അറസ്‌ററു ചെയ്തു .അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും അറസ്റ്റു ചെയ്തുയ്യുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായി.
അഴിമതി ആരോപണത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ, സിംഗ്ലയെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്യുകയായിരുന്നു.
‘ഞാന്‍ ആ മന്ത്രിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുന്നു, അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. വിജയ് സിംഗ്ലയാണ് മന്ത്രി. തന്റെ വകുപ്പില്‍ അഴിമതി നടത്തുകയും അത് ഏറ്റുപറയുകയും ചെയ്തു. അഴിമതിക്കെതിരെ സഹിഷ്ണുതയില്ലാത്ത നയമാണ് എഎപിക്കുള്ളത്,’ എന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു.ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ടെന്‍ഡറുകള്‍ക്ക് മന്ത്രി ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞതിനെ തുടര്‍ന്നാണ് താന്‍ തീരുമാനമെടുത്തത്. സിംഗ്ല തെറ്റുകള്‍ സമ്മതിച്ചു.സംസ്ഥാനത്തെ മുന്‍ സര്‍ക്കാരിനെ പരിഹസിച്ച മാന്‍, തന്റെ മുന്‍ സര്‍ക്കാരുകള്‍ അഴിമതിക്കാരെ സംരക്ഷിക്കുകയായിരുന്നുവെന്ന് പറഞ്ഞു. എന്നാല്‍, പഞ്ചാബില്‍ ഇപ്പോള്‍ ഇത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
अरविंद केजरीवाल के “भ्रष्टाचार विरोधी मॉडल” के तहत AAP सरकार की बड़ी कार्रवाई
🔹CM @BhagwantMann ने स्वास्थ्य मंत्री विजय सिंगला को किया बर्ख़ास्त
🔹अधिकारियों से ठेके पर 1 पर्सेंट कमीशन की मांग का लगा था आरोप
🔹AAP सरकार भ्रष्टाचार मुक्त भारत बनाने के लिए वचनबद्ध है pic.twitter.com/5HkaTU2Cxm
— AAP (@AamAadmiParty) May 24, 2022
















