കുത്തബ് മിനാര്‍ ഖുവ്വത്ത്-ഉല്‍-ഇസ്ലാം പള്ളിയുടെ ചുവരുകളില്‍ ഹിന്ദു ദൈവങ്ങളുടെ ശില്‍പ്പങ്ങളുണ്ടെന്ന് കുത്തബ് മിനാര്‍ നിര്‍മ്മിച്ച മുഗള്‍ മസ്ജിദിന്റെ ഇമാം മൗലാന ഷേര്‍ മുഹമ്മദ്. കുത്തബ്മിനാര്‍ നിര്‍മ്മിച്ചത് ഖുതുബ് അല്‍-ദിന്‍ ഐബക്ക് അല്ലെന്നും രാജാ വിക്രമാദിത്യയാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ റീജിയണല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ്മ അവകാശപ്പെതിന് പിന്നാലെയാണ് ഇമാമിന്റെ പരാമര്‍ശം.
‘ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉള്ള സ്ഥലത്ത് നമസ്‌കരിക്കാന്‍ കഴിയില്ല. ഖുവ്വത്ത്-ഉല്‍-ഇസ്ലാം മസ്ജിദ് ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. 20 വര്‍ഷം മുമ്പ് ഹിന്ദു സംഘടനകള്‍ ഈ വിഷയം ഉന്നയിച്ചിരുന്നു, എന്നാല്‍ അന്നത്തെ ഭരണകൂടം ഞങ്ങള്‍ക്ക് അനുകൂലമായി വിധിക്കുകയും വിഷയം ശാന്തമാക്കുകയും ചെയ്തു’.എന്ന് ഇമാം പറഞ്ഞു.
രാജാക്കന്മാര്‍ ഭൂമി പിടിച്ചെടുക്കാന്‍ തുടങ്ങിയപ്പോള്‍ പള്ളികള്‍ വളരെ കുറവായിരുന്നുവെന്ന് മൗലാന ഷേര്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി. ഈ മസ്ജിദ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കല്ലുകളില്‍ ദൈവങ്ങളുടെ ശില്‍പ്പങ്ങള്‍ കൊത്തിയെടുത്തിട്ടുണ്ടെന്നും ഇമാം പറഞ്ഞു. 1976 മുതല്‍ കുത്തബ് മിനാറിലെ മുഗള്‍ പള്ളിയില്‍ നമസ്‌കാരം നടത്തി വരികയാണ് മൗലാനാ ഷേര്‍ മുഹമ്മദ്.
















