കൊല്ലം: വിസ്മയ ജീവനൊടുക്കിയ കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ വിധിച്ച് കോടതി. പ്രതി കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ശിക്ഷയെ കുറിച്ചുളള വാദം ആരംഭിച്ചിരുന്നു. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധി പറഞ്ഞിരുന്നു.
അതേസമയം, വാദത്തിനിടെ കുറ്റം ചെയ്തിട്ടില്ലെന്ന് കിരൺ കോടതിയിൽ പലതവണ അവകാശപ്പെട്ടു. കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും, അച്ഛന് സുഖമില്ലെന്നും കിരൺ വാദിച്ച് നോക്കി. താൻ നിരപരാധിയാണെന്നായിരുന്നു കിരൺ ഉയർത്തിയ വാദം.
















