ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ-മീററ്റ് ഹൈവേയിൽ അമിതവേഗതയിൽ വന്ന കാർ നിശ്ചലമായ ട്രക്കിൽ ഇടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെയാണ് സംഭവം. ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുംബം ബുലന്ദ്ഷഹറിലെ ഗുലാവതി പ്രദേശത്ത് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.
കുടുംബത്തിലെ 11 അംഗങ്ങൾ ആണ് മഹീന്ദ്ര സ്‌കോർപ്പിയോയിൽ ഉണ്ടായിരുന്നത്. ട്രക്കിൽ ഇടിച്ചതിനെ തുടർന്ന് രണ്ട് കുട്ടികളും ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.പരിക്കേറ്റവരിൽ മൂന്ന് പേരെ മീററ്റിലെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹർദിക് (6), വൻഷ് (5), ശാലു (21), ഹിമാൻഷു (25), പരാസ് (22) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
അപകടത്തിൽ മരിച്ചവർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു.
















