പാലക്കാട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ച നിലയിൽ. പാലക്കാട് ചെത്തല്ലൂർ തെയ്യോട്ടുചിറ സ്വദേശിനി ഫാത്തിമ ഹനാൻ(22) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം വീട്ടിൽ വച്ച് കഴിച്ച ഇറച്ചി കഷണം ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയിരുന്നു. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.
















