ടോക്കിയോയില്‍ നടക്കുന്ന നിര്‍ണായക ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്തോ-പസഫിക് മേഖലയുടെ സ്വതന്ത്രവും സുസ്ഥിരവുമായ വികസനത്തില്‍ ക്വാഡിനുള്ള പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര വിശ്വാസവും നിശ്ചയദാര്‍ഢ്യവുമാണ് ജനാധിപത്യ തത്വങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതെന്നും ക്വാഡ് സഖ്യം ലോകപ്രീതി നേടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരസ്പര സഹകരണത്തോടെ, സ്വതന്ത്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ക്വാഡ് ലക്ഷ്യം വെയ്ക്കുന്നു. ലോകത്തിനു മുന്നില്‍ വളരെ കുറഞ്ഞ കാലയളവിൽ തന്നെ ക്വാഡ് പ്രധാനപ്പെട്ട ഒരു സ്ഥാനം നേടിയെടുത്തതായും മോദി പറഞ്ഞു. പരസ്പര വിശ്വാസവും നിശ്ചയദാര്‍ഢ്യവും ജനാധിപത്യ ശക്തികള്‍ക്ക് പുതിയ ഊര്‍ജ്ജവും ആവേശവും നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
കോവിഡ് സൃഷ്ടിച്ച പ്രതിബന്ധങ്ങൾക്കിടയിലും വാക്സിന്‍ വിതരണം, കാലാവസ്ഥാ പ്രവര്‍ത്തനം, വിതരണ ശൃംഖല പ്രതിരോധം, ദുരന്ത പ്രതികരണം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളില്‍ ഏകോപനം വര്‍ധിപ്പിച്ചതായും ഇത് ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കിയതെന്നും മോദി അഭിപ്രായപ്പെട്ടു.
















