മട്ടന്നൂർ: മട്ടന്നൂരിലെ മത്സ്യമാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി. മാർക്കറ്റുകളിൽനിന്ന് സാമ്പ്ൾ ശേഖരിച്ചു. നഗരത്തിലെ മൂന്നു മത്സ്യവിൽപനശാലയിലാണ് പരിശോധന നടത്തിയത്.
ഭക്ഷ്യസുരക്ഷ ഓഫിസർ പി. ഷോണിമ, നഗരസഭ ജെ.എച്ച്.ഐ ശ്യാംകൃഷ്ണ, ഉദ്യോഗസ്ഥരായ ബിന്ദുരാജ്, ശ്രീജ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വരും ദിവസങ്ങളിലും വിവിധ ഇടങ്ങളിലായി പരിശോധന നടക്കുമെന്ന് എച്ച്.ഐ കെ.സി. ലതീഷ് അറിയിച്ചു.
















