ആസാമിൽ പ്രളയക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 24 ആയി. കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 24 മണിക്കൂറിനിടെ രണ്ടു കുട്ടികൾ ഉൾപ്പെടെ ആറുപേരാണു മരിച്ചത്.നാഗോണിൽ നാലു പേർ മുങ്ങിമരിച്ചു. ഏഴു ലക്ഷം പേരാണ് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നത്.
അതേസമയം പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ച അസമിന് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകർന്ന റെയിൽപാളങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 180 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇക്കാര്യം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സ്ഥിരീകരിച്ചു.
















