കൊച്ചി: പൊലീസിനെതിരായിട്ടുള്ള നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്.പോസ്റ്റിൽ അർച്ചന കവി വ്യക്തമാക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടിയിൽ ഉണ്ടായ പൊലീസുകാർ ആരെന്നതിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറി എന്നാണ് നടി ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കിയത്.
ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആണ് സംഭവം നടന്നത്. ഓട്ടോ തടഞ്ഞ് നിർത്തിയ പൊലീസ് വളരെ രൂക്ഷമായ ഭാഷയിലാണ് വിവരങ്ങൾ ചോദിച്ചതെന്നും മുഴുവൻ കാര്യങ്ങൾ പറഞ്ഞിട്ടും പിന്തുടർന്ന് എന്നുമാണ് പോസ്റ്റിൽ നടി വ്യക്തമാക്കിയത്.
















