ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിനിടെ കൊച്ചുകുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ ബിജെപി നേതാവ് സന്ദീപ് ജി. വാര്യർ രംഗത്ത്. കുട്ടിയെ തോളത്തിരുത്തി മുദ്രാവാക്യം വിളിപ്പിച്ചവൻ താഴത്തിറക്കി ആ കുട്ടിക്ക് `ഇത് ഇന്ത്യയാണ്, നമ്മടെ പരിപ്പൊന്നും ഇവിടെ വേവില്ല’ എന്ന് പറഞ്ഞുകൊടുക്കണമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലുടെ ആവശ്യപ്പെട്ടു.
പോപ്പുലർ ഫ്രണ്ടിന്‍റെ മതഭീകരത കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും സമൂഹത്തിൻ്റെ നിരവധി കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്.കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വെെറലായതിനു പിന്നാലെ വിമർശനങ്ങളും ഉണ്ടാകുകയാണ്.
അതേസമയം ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന മുദ്രാവാക്യമാണ് പത്തുവയസ്സു പോലും തോന്നിക്കാത്ത കുട്ടി വിളിച്ചതെന്നുള്ളതാണ് അധികൃതർ ഗൗരവമായി കാണുന്നത്. എന്നാൽ കുട്ടി റാലിയില്‍ പങ്കെടുത്തിരുന്നു എന്നും വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ സൂചിപ്പിച്ചു.
ആലപ്പുഴ കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു കൊച്ചു കുട്ടിയുടെ പ്രകോപനപരമായ മുദ്രവാക്യം ഉയര്‍ന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിൻ്റെ നേതൃത്വത്തില്‍ ജനമഹാ സമ്മേളനം നടന്നത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
അരിയും മലരും വാങ്ങി കാത്തിരിക്കാൻ ഹിന്ദുക്കൾക്കും കുന്തിരിക്കം വാങ്ങി കാത്തിരിക്കാൻ ക്രൈസ്തവർക്കും മുന്നറിയിപ്പ് തന്ന ശേഷം തങ്ങൾ കാലന്മാർ ആണെന്നും ആ കുട്ടി വിളിച്ച് പറയുന്നുണ്ട്.തോളത്തിരുത്തി മുദ്രാവാക്യം വിളിപ്പിച്ചവൻ താഴത്തിറക്കി ആ കുട്ടിക്ക് പറഞ്ഞ് കൊടുക്കണം. “ഇത് ഇന്ത്യയാണ് . നമ്മടെ പരിപ്പൊന്നും ഇവിടെ വേവില്ല’
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSandeepvarierbjp%2Fposts%2F546784926809088&show_text=true&width=500
















