നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ശരത്തും. ശരത്തിനെ 15ാം പ്രതിയാക്കിയാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസായതിനാലാണ് അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കിയത്. കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി അധിക കുറ്റപത്രം വിചാരണ കോടതിയില്‍ ഉടന്‍ നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദ്യശ്യങ്ങള്‍ ശരത്തിന്റെ കൈവശമെത്തിയെന്നാണ് ക്രൈബ്രാഞ്ചിന്റെ കണ്ടെത്തിയിരിക്കുന്നത്. കേസിലെ പ്രധാന തെളിവായ ഇത് നശിപ്പിക്കുകയോ മറച്ച് വെയ്ക്കുകയോ ചെയ്തതിന് ഐപിസി 201-ാം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതിയാക്കിയത്.ദിലിപും ബിസിനെസ്സുകാരനുമായ ശരത്തുമായി വർഷങ്ങളോളമുള്ള പരിചയമാണ്
















