ദലിത് പുരോഹിതൻ ചവച്ചരച്ച ഭക്ഷണം കഴിച്ച് കോൺഗ്രസ് എംഎൽഎ. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. കർണാടകയിലെ കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനാണ് സാഹോദര്യത്തിന്റെ സന്ദേശമായി ദലിത് പുരോഹിതൻ ചവച്ചരച്ച ഭക്ഷണം കഴിച്ചത്. ബെംഗളൂരുവിൽ അംബേദ്കർ ജയന്തിയും ഈദ് മിലാനും പ്രമാണിച്ച് നടത്തിയ പരിപാടിയിലായിരുന്നു സംഭവം.
പരിപാടിയിൽ എംഎൽഎ ദലിത് പുരോഹിതനു ഒരു കഷ്ണം മധുരപലഹാരം നൽകി. ദലിത് പുരോഹിതനും പാത്രത്തിൽ നിന്നെടുത്ത് മധുരം നൽകാനൊരുങ്ങിയപ്പോൾ പുരോഹിതന്റെ വായിലെ ഭക്ഷണം കൈയിലേക്ക് തുപ്പാൻ എം എൽ എ ആവശ്യപ്പെട്ടു. പുരോഹിതൻ ഭക്ഷണം കൈയിലേക്ക് തുപ്പിയ ഭക്ഷണം എംഎൽഎ എല്ലാവരുടെയും മുന്നിൽവെച്ച് കഴിച്ചു. ഈ സമയം സദസ്സിലുള്ളവരെല്ലാം കൈയടിച്ചു.
ಜಾತಿ, ಧರ್ಮಗಳೆಲ್ಲವನ್ನೂ ಮೀರಿದ್ದು ಮಾನವೀಯತೆ. ನಮ್ಮ ನಡುವಿನ ಮನುಷ್ಯ ಸಂಬಂಧಗಳಿಗೆ ಜಾತಿ, ಧರ್ಮಗಳು ಎಂದಿಗೂ ಅಡ್ಡಬರಬಾರದು.
ನಾನು, ನೀವು, ಎಲ್ಲರೂ ಮನುಷ್ಯ ಜಾತಿ.
ಮನುಷ್ಯನಾಗಿ ಬಾಳುವುದೇ ನಿಜವಾದ ಧರ್ಮ.#ಸಾಮರಸ್ಯ #ಮಾನವೀಯತೆ pic.twitter.com/3qVCvA6XuO— B Z Zameer Ahmed Khan (@BZZameerAhmedK) May 22, 2022
ബംഗളൂരുവിലെ ചാമരാജ്പേട്ടിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗമാണ് സമീർ അഹമ്മദ് ഖാൻ . നാല് തവണ എംഎൽഎ ആയിട്ടുള്ള സമീർ അഹമ്മദ് ഖാൻ മുമ്പ് ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
















