കോഴിക്കോട്: പ്രശസ്ത നാടക സിനിമാ സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ (ചന്ദ്രൻ വയ്യാട്ടുമ്മൽ) അന്തരിച്ചു. 66 വയസായിരുന്നു. മലയാള നാടക സംഗീത രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. ഞാൻ സ്റ്റീവ് ലോപ്പസ്, അമീബ, ചായില്യം എന്നീ സിനിമകൾക്ക് സംഗീതം നിർവ്വഹിച്ചതിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
ഞാൻ സ്റ്റീവ് ലോപ്പസിലെ പോകരുതെൻ മകനേ, ചായില്യത്തിലെ അമ്പിളിപ്പൂവുകൾ കണ്ടില്ല എന്നീ ഗാനങ്ങൾ ശ്രദ്ധേയമായി.
















