കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്ക് തിരിച്ചടി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് അർജുൻ സിംഗ് ബിജെപിയിൽനിന്നും രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
തന്നെ ശരിയായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയതിനു പിന്നാലെയാണ് അദ്ദേഹം തൃണമൂലിൽ ചേർന്നത്.
8 മാസത്തിനിടെ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തുന്ന രണ്ടാമത്തെ എംപിയാണ് അർജുൻ സിംങ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് അർജുൻ സിങ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. അർജുൻ സിങ്ങിന് പിന്നാലെ നിരവധി നേതാക്കൾ തൃണമൂലിൽ തിരിച്ചെത്തും എന്നാണ് സൂചന.
















