കോഴിക്കോട്: പി സി ജോർജ് കേസുമായി ബന്ധപ്പെട്ട് സർക്കാർ ഒളിച്ചുകളിക്കുന്നുവെന്ന് കെ മുരളീധരൻ വ്യക്തമാക്കി. പി സി ജോർജിനെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള നാടകം കളിക്കുകയാണ് പൊലീസ്. എംഎൽഎമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാത്തതിൽ ഒളിച്ചുകളിയുണ്ട്. ഇതിന് സർക്കാരിന്റെ മൗനാനുവാദമുണ്ടെന്നും കെ മുരളീധരൻ ആരോപണം ഉയർത്തുന്നു.
കേന്ദ്രം സഹികെട്ട് ഇന്ധന നികുതി കുറച്ചതാണ്. സംസ്ഥാനം ഇന്ധനവില കുറയ്ക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. തൃക്കാക്കരയിൽ മന്ത്രിമാരെ കണ്ട് ജനങ്ങൾ പേടിക്കില്ല. മിക്ക മന്ത്രിമാരെയും ജനങ്ങൾക്കാറിയില്ല. ശശീന്ദ്രനെതിരെയുള്ള ആരോപണമാണ് ആൻ്റണി രാജു നടത്തുന്നത്. അങ്ങനെയെങ്കിലും മന്ത്രിമാരെ ജനങ്ങൾ അറിയട്ടെ എന്ന് കെ മുരളീധരൻ പരിഹസിക്കുകയും ചെയ്തു.
















