ചടയമംഗലം: ഹോട്ടലിൽ മുറിയെടുത്ത് പണംവെച്ച് ചീട്ടുകളി നടത്തിയ ബി.ജെ.പി ഗ്രാമപഞ്ചായത്തംഗം ഉൾപ്പെടെ 15 പേർ പൊലീസ് പിടിയിൽ. അഞ്ചൽ തഴമേൽ വാർഡംഗം ജി. ബിനുവിൻറെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്.
ചടയമംഗലത്തെ ലോഡ്ജിൽ ചീട്ടുകളി നടക്കുന്നെന്ന രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. ഇവരിൽനിന്ന് 1,80,000 രൂപയും പിടികൂടി.
ചടയമംഗലം എസ്.എച്ച്.ഒ ബിജു, എസ്.ഐ മോനിഷ്, എ.എസ്.ഐമാരായ കൃഷ്ണകുമാർ, അൻസാർ, ആർ.സി.പി.ഒമാരായ ഷറഫ്, പ്രസാദ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.ax
















