ചെറുതുരുത്തി: മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി ചെറുതുരുത്തി പുതുശ്ശേരി പാറക്കൽ വീട്ടിൽ ബിൻ സുലൈറഹ്മാനാണ് (25) പിടിയിലായത്.
സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന് കിട്ടിയ രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ സി.ഐയുടെ നിർദേശത്തെത്തുടർന്ന് എസ്.ഐ കെ.എം. ഫക്രുദ്ദീൻറെ നേതൃത്വത്തിലെ സംഘമാണ് വീടിന് മുന്നിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
















