കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ സി.പി.എം – സി.പി.ഐ സംഘർഷം. തളിപ്പറമ്പ് മാന്ധംകുണ്ടിലാണ് സംഘര്‍ഷമുണ്ടായത്. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സി. ലക്ഷ്മണനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
















