കൊവിഡിന് മുമ്പ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച ടൊവിനോ തോമസ്(Tovino Thomas) ചിത്രം ഫോറൻസികിന്റെ(Forensic) ഹിന്ദി റീമേക്ക് റിലീസിന്. ചിത്രത്തിന്റെ ടീസർ അണിറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രം സീ5 ഒടിടി പ്ലാറ്റ്ഫോമിലൂടെ ജൂൺ 24ന് റിലീസ് ചെയ്യും.
വിശാൽ ഭൂരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ വിക്രാന്ത് മാസേ നായകനാകുന്നു. ടൊവിനോ അവതരിപ്പിച്ച വേഷത്തിലാണ് വിക്രാന്ത് എത്തുക. മംമ്തയുടെ വേഷത്തിൽ രാധിക ആപ്തെ അഭിനയിക്കുന്നു. മിനി ഫിലിംസിന്റെ ബാനറിൽ മൻസി ബംഗ്ലയാണ് ഫോറൻസിക് ഹിന്ദിയിലെത്തിക്കുന്നത്. സാമൂവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്.
ടൊവിനോ തോമസ്, മംമത മോഹൻദാസ്, സൈജു കുറുപ്പ്, രൺജി പണിക്കർ, റെബേക്ക തുടങ്ങിയവരാണ് ഫോറൻസിക്കിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സിറ്റി പൊലീസ് കമ്മീഷ്ണർ ഋതിക സേവ്യർ ഐ.പി.എസ് ആയിട്ടാണ് മംമ്ത എത്തിയത്.
















