തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പീഡന പരാതി നൽകിയ വിദ്യാർത്ഥിനി നാടു വിട്ടു. ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ നിന്നും വിദ്യാർത്ഥിനിയെ കണ്ടെത്തി.
പരിശീലനത്തിനിടെ ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു വിദ്യാർത്ഥിനിയുടെ പരാതി. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത് . മാർച്ചിൽ പരാതി നൽകി. പൊലീസ് കേസെടുത്തെങ്കിലും ഹൈക്കോടതി പരിശീലകന് മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് ഉണ്ടായിട്ടില്ല.
















