സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ യെല്ലോ ജാഗ്രത.
മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നീരൊഴുക്ക് ശക്തമായതിനാൽ ഇന്ന് രാവിലെ 9ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വരെയാണ് ഉയർത്തുന്നത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. തിരുവനന്തപുരത്തെ മലയോര മേഖലകളിൽ കനത്തമഴയാണ് ഇതുവരെ ലഭിച്ചത്.
















