തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികത്തിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നടപ്പാക്കാൻ സാധിക്കില്ല എന്ന വ്യക്തമായ ബോധ്യത്തോടെയാണ് കെ റെയിൽ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതും പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ജനങ്ങൾക്ക് വേണ്ടി യാതെന്നും ചെയ്യാൻ രണ്ടാം പിണറായി സര്‍ക്കാരിനായിട്ടില്ല. വികസന വിരുദ്ധ മുഖമുദ്ര മാറ്റിയെടുക്കാനുള്ള സിപിഎം തന്ത്രമാണ് സിൽവര്‍ ലൈൻ പദ്ധതി. ആറു വര്‍ഷത്തിനിടെ കേരളത്തിലേക്ക് യാതൊരു വികസന പദ്ധതിയും കൊണ്ടു വരാൻ പിണറായി സര്‍ക്കാരിനായിട്ടില്ലെന്നും തൃക്കാക്കരയിൽ പിടിയുടെ മരണം സൗഭാഗ്യമാണെന്ന തരത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തീര്‍ത്തും തരം താണതാണെന്നും ചെന്നിത്തല വ്യക്തമാക്കി.
















