തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഇന്ന് മുതൽ കൊടുക്കും. ശമ്പളം നൽകാനായി സർക്കാർ 30 കോടി രൂപ കൂടി ഇന്ന് അനുവദിക്കും.
ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം തിരിച്ച് എത്തുന്ന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പണം നൽകാൻ അനുമതി നൽകും. ഗതാഗതമന്ത്രി ആന്റണി രാജു ധനമന്ത്രിയെ നേരിട്ട് കാണുന്നുമുണ്ട്.
















