പാലക്കാട് : പാലക്കാട് മുട്ടിക്കുളങ്ങരയിൽ പന്നിയെ കുടുക്കാൻ വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു പൊലീസുകാർ മരിച്ച സംഭവത്തിൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. കെണി വച്ചയാളെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് തെളിവെടുപ്പ് നടത്തും.
ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരാണ് സംഭവത്തിൽ മരിച്ചത്.പിന്നാലെ പ്രതി മൃതദേഹങ്ങൾ ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് രണ്ടിടങ്ങളിലായി കൊണ്ടിടുകായിരുന്നു. മരിച്ചവരിൽ ഒരാളുടെ ഫോൺ ക്യാന്പിന്‍റെ അതിർത്തി മതിലിനോട് ചേർന്നാണ് കണ്ടെത്തിയത്. ഇക്കാര്യത്തിലും പൊലീസ് വ്യക്തത വരുത്തും
















