കൊച്ചി: ആലുവയിൽ വൻ സ്പിരിറ്റ് വേട്ട. ആലുവയിലെ കള്ളുഷാപ്പിൽനിന്നാണ് സ്പിരിറ്റ് പിടികൂടിയത്. രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റ് ഉണ്ടെന്നാണ് പ്രാഥമിക വിവരം.
ഭൂഗർഭ അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന സ്പിരിറ്റാണ് പിടിച്ചെടുത്തത്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ഷാപ്പിൽ പരിശോധ നടത്തിയത്.
കള്ള് ഷാപ്പ് ജീവനക്കാരനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ആലങ്ങാട് സ്വദേശി അഭിഷേകാണ് പിടിയിലായത്.
















