പാലക്കാട്: പ്ലാച്ചിമട സമരനായിക കന്നിയമ്മ അന്തരിച്ചു. പാലക്കാട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്ലാച്ചിമടസമരത്തിന്‍റെ പ്രതീകമായിത്തീർന്ന മയിലമ്മയ്ക്കൊപ്പം തോളോടുതോൾചേർന്നു പ്രവർത്തിച്ച വനിതയാണ് കന്നിയമ്മ.
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിന് അനുമതി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പാർലമെന്‍റ് മാർച്ചിൽ മുന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്ലാച്ചിമട സമരസമിതി സംസ്ഥാനതലത്തിൽ നടത്തിയ ജലാധികാരയാത്രയിലും മറ്റു പ്രക്ഷോഭങ്ങളിലുമെല്ലാം സജീവസാന്നിധ്യമായിരുന്നു.
















