കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരന് തൃക്കാക്കരയിലെ ജനങ്ങള്‍ ചുട്ടമറുപടി നല്‍കുമെന്ന് കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. മഹാരഥന്മാരായ മുന്‍ഗാമികള്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന് പരാജയഭീതി പൂണ്ട സുധാകരൻ മറന്നുപോയിരിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരളത്തിന്റെ വികസനം ചര്‍ച്ചചെയ്യപ്പെടണം എന്നാണ് മുഖ്യമന്ത്രിയും, എല്‍ഡിഎഫും ആഗ്രഹിക്കുന്നത്. കേരളത്തിന്റെ വികസനത്തെക്കുറിച്ചാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ പ്രസംഗിച്ചത്. ജനങ്ങള്‍ വികസന നിലപാടിന് ഒപ്പമാണ്. സുധാകരന്റെ ഇത്തരം ജല്പ്പനങ്ങളെ തൃക്കാക്കരയില്‍ പൊതുസമൂഹം പുശ്ചിച്ചുതള്ളും.
കോൺഗ്രസ് നേതാവിന്റെ ഇത്തരം ജൽപ്പനങ്ങളെ തൃക്കാക്കരയിൽ പൊതുസമൂഹം പുച്ഛിച്ചുതള്ളും. സമാദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രിയെ ആരും ഉപയോഗിക്കാത്ത പദപ്രയോഗങ്ങൾകൊണ്ടാണ് കെ.പി.സി.സി പ്രസിഡന്റ് അധിക്ഷേപിച്ചത്. മുഖ്യമന്ത്രി ജനകീയ പ്രശ്നം ചർച്ച ചെയ്യുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് വ്യക്തിപരമായ അധിക്ഷേപം ചൊരിയാനാണ് ശ്രമിക്കുന്നതെന്നും ജോസ് കെ. മാണി കുറ്റപ്പെടുത്തി.
















