കുരട്ടിശ്ശേരി പുഞ്ചയിലെ ആയിരത്തി അഞ്ഞൂറോളം ഏക്കറിൽ പകുതിയോളം പാടത്തെ നെല്ല് കൊയ്യാൻ കഴിയാതെ വെള്ളത്തിൽ മുങ്ങി. നാലുതോട്, വേഴത്താർ, കണ്ടങ്കേരി, കുടവെള്ളാരി എ, ബി, ഇടപ്പുഞ്ച ഈസ്റ്റ്, വെസ്റ്റ്, അരിയോടിച്ചാൽ തുടങ്ങിയ പാടശേഖരങ്ങളിലായി 2000 ഏക്കർ വരുന്ന കുരട്ടിശ്ശേരി പുഞ്ചയിൽ 1500 ഏക്കറിലാണ് കൃഷിയിറക്കിയത്.
അപ്രതീക്ഷിതമായെത്തിയ കാലാവസ്ഥാ വ്യതിയാനം മൂലം കോടിക്കണക്കിനുരൂപയുടെ നെല്ലാണ് വെള്ളത്തിൽ മുങ്ങികിടക്കുന്നത്. കഴിഞ്ഞഎട്ടിന് കൊയ്ത്ത്നടന്ന കണ്ടങ്കേരിപ്പാടത്ത് നെല്ല്സംഭരണം നടക്കാത്തതിനാൽ പത്ത് ദിവസത്തോളമായി നെല്ല് കെട്ടിക്കിടക്കുകയാണ്. 240 ഏക്കർ വരുന്ന വേഴത്താർ പാടശേഖരത്ത് എഴുപത് ഏക്കറിൽ മാത്രമാണ് കൊയ്ത്ത് നടന്നിട്ടുള്ളത്. 170 ഏക്കർ പാടത്തെ നെല്ല്കൊയ്യാൻ കഴിയാതെ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
കൊയ്ത്ത് യന്ത്രം ചെളിയിൽ താഴ്ന്നു