പുരാതന ചക്രവര്‍ത്തിയായിരുന്ന രാജാ വിക്രമാദിത്യൻ നിർമിച്ചതാണ് കുത്തബ് മിനാര്‍ എന്ന അവകാശവാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മുന്‍ ഉദ്യോഗസ്ഥൻ. അഞ്ചാം നൂറ്റാണ്ടില്‍ രാജാ വിക്രമാദിത്യന്‍ പണികഴിപ്പിച്ചതാണിത്. സൂര്യന്റെ സ്ഥാനം മാറുന്നത് നിരീക്ഷിക്കുകയാണ് ഉദ്ദേശ്യമെന്നും വാദം.
അടിമ വംശത്തില്‍ പെട്ട സുല്‍ത്താനായിരുന്ന കുത്തബ് അല്‍-ദിന്‍ ഐബക്ക് 12ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച സ്തൂഭമെന്ന നിലയിലാണ് ഇത് രേഖപ്പെടുത്തപ്പെട്ടത്. എന്നാല്‍ സൂര്യന്റെ ദിശ പഠിക്കാന്‍ അഞ്ചാം നൂറ്റാണ്ടില്‍ തന്നെ പണി കഴിപ്പിച്ചതാണെന്നാണ് ഈ അവകാശവാദം. എഎസ്ഐ മുന്‍ റീജിയണല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മചരിത്രസ്മാരങ്ങളെ പരിരക്ഷിക്കുകയും അവയെ പറ്റി പഠിക്കുകയും ചെയ്യുന്ന യുടേതാണ് ആളാണ്.
‘ഇത് കുത്തബ് മിനാര്‍ അല്ല, ഒരു സൂര്യ ഗോപുരം (നിരീക്ഷണ ഗോപുരം). അഞ്ചാം നൂറ്റാണ്ടില്‍ രാജാ വിക്രമാദിത്യയാണ് ഇത് നിര്‍മ്മിച്ചത്, കുത്തബ് അല്‍-ദിന്‍ ഐബക്കല്ല ഇതു നിര്‍മ്മിച്ചത്. എ.എസ്.ഐക്ക് വേണ്ടി നിരവധി തവണ താന്‍ കുത്തബ് മിനാര്‍ സര്‍വേ നടത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തെളിവുകള്‍ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
‘കുത്തബ് മിനാര്‍ ടവറിന് 25 ഇഞ്ച് ചരിവുണ്ട്. ഇത് സൂര്യനെ നിരീക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് കാരണം, ജൂണ്‍ 21 ന്, അയനം മാറുന്നതിന് ഇടയില്‍, കുറഞ്ഞത് അരമണിക്കൂറെങ്കിലും ആ ഭാഗത്ത് നിഴല്‍ വീഴില്ല. ഇത് ശാസ്ത്രവും പുരാവസ്തു വസ്തുതയുമാണ്,’ അദ്ദേഹം പറഞ്ഞു. കുത്തബ് മിനാറിന്റെ വാതില്‍ വടക്കോട്ടാണ്. രാത്രി ആകാശത്ത് ധ്രുവനക്ഷത്രം കാണുക എന്നതാണിതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഡല്‍ഹി ലാല്‍കോട്ടിനടുത്തുള്ള മസ്ജിദുമായി ഇതിനു ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു.
















