മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയിൽ. കൂട്ടിലങ്ങാടി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുബ്രമണ്യനെ വിജിലന്‍സാണ് അറസ്റ്റ് ചെയ്തത്. 4000 രൂപയാണ് സുബ്രഹ്മണ്യൻ കൈക്കൂലി വാങ്ങിയത്.
കുടിലങ്ങാടി വില്ലേജ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന നിഥിന് തന്റെ അമ്മാവന്റെ പേരിലുള്ള സ്ഥലം ഈട് വച്ച് ബാങ്ക് ലോണ്‍ എടുക്കുന്നതിനായി പട്ടയം ശരിയാക്കുന്നതിനായി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് ശരിയാക്കി നല്‍കാനാണ് സുബ്രമണ്യന്‍ കൈക്കൂലി വാങ്ങിയത്.
എന്നാല്‍, യുവാവ് വിജിലന്‍സ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടുകൂടി പണം കൈമാറിയതിനു ശേഷമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്.
വില്ലേജ് ഓഫീസറടക്കമുള്ളവര്‍ക്കായാണ് 4000 രൂപ കൈക്കൂലി വാങ്ങുന്നതെന്നാണ് സുബ്രഹ്മണ്യന് പരാതിക്കാരനോട് പറഞ്ഞത്. നിരവധിതവണ വില്ലേജ് ഓഫീസ് കയറിയിറങ്ങിയെന്നും സഹികെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിച്ചതെന്നും പരാതിക്കാരന് പറയുന്നു. സുബ്രഹ്മണ്യന് ഇതിനുമുന്‍പും കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ഇക്കാര്യംകൂടി അന്വേഷണവിധേയമാകുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.