കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷെറിന്‍ സെലിന്‍ മാത്യു(27)വാണ് മരിച്ചത്. നടിയും മോഡലുമാണ് ഷെറിന്‍. ആലപ്പുഴ സ്വദേശിനിയായ ഷെറിന്‍ സെലിന്‍ മാത്യുവിനെ കൊച്ചിയിലെ ചക്കരപ്പറമ്പിലെ ലോഡ്ജില്‍ രാവിലെ പത്ത് മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ ഷെറിൻ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പങ്കുവെച്ച പോസ്റ്റുകൾ എല്ലാം മനോവിഷമം നേരിടുന്നെന്ന തരത്തിലായിരുന്നു . സുഹൃത്തുക്കളുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഷെറിന്റെ മരണത്തില്‍ നിരവധി സുഹൃത്തുക്കള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.