തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ജാസിം ഖാൻ, സിബിൻ, രാഹുൽ, അഭിനവ്, ശങ്കർ എന്നിവരാണ് അറസ്റ്റിലായത്.
കുന്നിനകം സ്വദേശി വിഷ്ണുവിനെയാണ് മുൻവൈരാഗ്യം കാരണം അഞ്ചംഗസംഘം ആക്രമിച്ചത്.
ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ മുതുകിന് കുത്തേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.