ഹൈദരാബാദ്: രണ്ടര വയസുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന് മാതാവിൻറേയും മുത്തശ്ശിയുടേയും ആത്മഹത്യക്ക് ശ്രമിച്ചു. മുത്തശ്ശി മരിച്ചെങ്കിലും മകൾ ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. വ്യാഴാഴ്ച തെലങ്കാനയിലെ ബാച്ചുപള്ളിയിലാണ് സംഭവം.
ലളിത (55) കൊച്ചു മകൻ കാർത്തിക് (2.5) എന്നിവരാണ് മരിച്ചത്. ലളിതയുടെ മകൾ ദിവ്യ (36) ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച പുലർച്ചെ 12മണിക്കും 2നും ഇടയിലാണ് ലളിത രണ്ടര വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ദിവ്യയും അമ്മ ലളിതയും സീലിങ്ങിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ലളിതയുടെ മകൻ ശ്രീകർ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ശ്രീകർ അമ്മയെയും സഹോദരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തൊട്ടടുത്ത് മരിച്ചു നിലത്ത് കിടക്കുന്ന നിലയിലാണ് ശ്രീകർ കുട്ടിയെ കണ്ടത്. സഹോദരിക്ക് അനക്കമുണ്ടെന്ന് മനസിലാക്കിയ ശ്രീകർ അവരുടെ കഴുത്തിലെ കുരുക്കഴിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.