കൊച്ചി: തെറ്റ് തിരുത്താൻ തൃക്കാക്കരക്കാർക്ക് ലഭിച്ച അസുലഭ സന്ദർഭമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കി യു.ഡി.എഫ്. പ്രസ്താവന പിടി തോമസിനോടുള്ള അവഹേളനമാണെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ നിലപാട് നിന്ദ്യവും ക്രൂരവുമാണെന്ന് വി.ഡി സതീശൻ വിമർശിക്കുകയും ചെയ്തു. പദവിക്ക് ചേർന്ന പ്രസ്താവനയല്ല മുഖ്യമന്ത്രി നടത്തിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് അബദ്ധം പറ്റിയെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് പറഞ്ഞു. പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെടുകയും ചെയ്തു.