തിരുവനന്തപുരം; പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി പി.എസ്.സി ഈ മാസം 15 ന് തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന പരീക്ഷ എഴുതാനുള്ള ഉദ്യോഗാർത്ഥികൾക്ക് കെഎസ്ആർടിസി അധിക സർവ്വീസ് നടത്തും.
ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നിശ്ചിത സമയത്തിന് മുൻപായി എത്തിച്ചേരുന്നതിന് വേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽ നിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ബോണ്ട് സർവ്വീസുകൾ ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകുന്നതിന് മുൻകൂട്ടി യൂണിറ്റുകളിൽ റിസർവേഷൻ നടത്താവുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്ലൈൻ – 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്