വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് ‘കാളിയനാ’യി പൃഥ്വിരാജ്. . നാല് വർഷങ്ങൾക്ക് മുമ്പാണ് കാളിയൻ പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങൾ തുടർ പ്രവർത്തനങ്ങൾ നീണ്ടുപോകുക ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ശ്രദ്ധനേടുകയാണ്. പൃഥ്വിരാജിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നതിന് കാസ്റ്റിംഗ് കാൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ ? എങ്കിൽ കാളിയനൊപ്പം കൂടാം. ചരിത്രത്തിന്റെ ഭാഗമാകാം എന്നാണ് പോസ്റ്ററിൽ അണിയറ പ്രവർത്തകർ കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ളവർക്ക് മെയ് 19നും തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ളവർക്ക് മെയ് 20നുമാണ് ഒഡിഷൻ. കൊച്ചി വൈഎംസിഎ ഹാളിൽ വച്ചാകും ഒഡിഷനെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fphoto.php%3Ffbid%3D581305830028641%26set%3Da.287823282710232%26type%3D3&show_text=true&width=500
നേരത്തെ പുറത്തിറങ്ങിയ കാളിയന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. ശങ്കര്‍ എഹ്‌സാന്‍ ലലോയ് ടീം സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും കാളിയനുണ്ട്.
















