ലോകത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ ഹോട്ടൽ എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്.2025 ൽ പണി തുടങ്ങുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ കമ്പനിയായ ഓര്‍ബിറ്റല്‍ അസംബ്ലി കോര്‍പറേഷനാണ് ഈ ഹോട്ടൽ നിർമിക്കുന്നത്. ഈ ഹോട്ടലിന് 400 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഭൂമിയ്ക്ക് പുറത്തുള്ള ആദ്യത്തെ ഹോട്ടലിന് വോയേജര്‍ ക്ലാസ് സ്പേസ് സ്റ്റേഷന് എന്നാണ് പേരിട്ടിരിക്കുന്നത്.
ബഹിരാകാശ ഹോട്ടലിന് പുറത്തേക്ക് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്ക് ബഹിരാകാശ ഗവേഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബാറുകള്‍, ഭക്ഷണശാലകള്‍, സിനിമ ഹാളുകള്‍, ജിംനേഷ്യം തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങൾ ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്. ലോഹം കൊണ്ട് വൃത്താകൃതിയിലാണ് ഹോട്ടൽ നിർമ്മിക്കുന്നത്. സഞ്ചാരികൾക്ക് വേണ്ടി മാത്രമല്ല, ഗവേഷകർക്കും പ്രത്യേക സൗകര്യങ്ങളാണ് ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്. ഭൂമിയെ ഓരോ 90 മിനിറ്റിലും ഈ ബഹിരാകാശ ഹോട്ടല്‍ വലം വെക്കും. ചന്ദ്രന്റെ ഉപരിതലത്തിലേതിന് സമാനമായ കൃത്രിമ ഗുരുത്വാകര്‍ഷണമായിരിക്കും ഈ ഹോട്ടലിലും സഞ്ചാരികള്‍ക്ക് അനുഭവിക്കാനാവുക. ഇങ്ങനെയൊരു ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന ആദ്യ കമ്പനിയാണ് ഇത്.
സഞ്ചാരികൾക്കും ഇത് ഉപയോഗിക്കാം. ഈ ഹോട്ടലിന്റെ 24 ഭാഗങ്ങളാണ് അതിഥികള്‍ക്കായി നീക്കിവെക്കുക. ബാക്കിയുള്ള ഭാഗങ്ങള്‍ സര്‍ക്കാരുകള്‍ക്കോ സ്വകാര്യ കമ്പനികള്‍ക്കോ വാടകക്കോ സ്വന്തമായോ നല്‍കാനാണ് ഇപ്പോഴത്തെ പദ്ധതി. ഒരു ക്രൂസ് കപ്പലിലേതിന് സമാനമായ സൗകര്യങ്ങളാണ് ഈ ഹോട്ടലിനകത്ത്. പ്രത്യേകം തീമുകള്‍ക്കനുസരിച്ചുള്ള റെസ്റ്ററന്റുകളും ഹെല്‍ത്ത് സ്പായും ലൈബ്രറികളും ഇതിനകത്തുണ്ട്.
ഭൂമിയിൽ നിന്ന് സഞ്ചാരികളെ ബഹിരാകാശത്തേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്പേസ് എക്സിനാണ്. ഈ ഹോട്ടലില്‍ താമസിക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് 15 ആഴ്ച നീണ്ട പ്രത്യേക പരിശീലനവും നിര്‍ബന്ധമാണ്.